Wednesday, July 9, 2008

ഞാന്‍ എഴുതാതിരിക്കുമ്പോള്‍


കവിതേ നീ നിന്ടെ ചെലവിനായ് നിത്യം
വഴികള്‍ തേടുവതെങ്ങിനെ-ഞാന്‍ നിന്നെ
തിരിഞ്ഞു നോക്കാതിരിക്കുമ്പോള്‍!

വഴിയിലെപ്പോഴൊ ചതിക്കുരുക്കാലെന്‍
പദത്തെ ബന്ധിച്ച ജീവിത-
ത്തെറിച്ച പെണ്ണിന്ടെ കൂടെ ഞാന്‍
നടന്നും കാല്‍തൊടാതിഴഞ്ഞും നീങ്ങവേ
നിനച്ചുപോയി ഞാന്‍ നിനക്കു തന്നതാം
വിശുദ്ധ വാഗ്ദാന ശ്ര്യംഖല!

കഴിഞ്ഞു കൂടുന്നതെങ്ങിനെ ഞാന്‍ നിന്നെ
തിരിഞ്ഞു നോക്കാതിരിക്കവേ!
ഒളിച്ചു വന്നിടും നിനച്ചിരിക്കാതെ നിന്‍
മടിത്തടം തന്നില്‍ നാളെ ഞാന്‍!

1 comment:

v n pradeep said...

HAII//HARI//SUKHAMANO???