
ഇവിടെ തോരാതെ മിഴിക്കനല്‍മഴ-
ഉലഞ്ഞ കാര്‍മുടിച്ചുരുളഴിച്ചിട്ടു
പകലും രാവിലും ഇടതടവില്ലാ-
മാനത്തൊരുമ്പെട്ടോളവള്‍
ഇടിത്തെറി,മിന്നല്‍പ്പിണര്‍-
പിരാക്കുമായ് ഉറഞ്ഞുതുള്ളുന്നു!
ഒരു ചുവടിന്‍റ്റെ തലയ്ക്കല്‍ നീയെരി-
ക്കനല്‍ക്കിടങ്ങില്‍ നിന്നുരുകി വീഴുമ്പോള്‍
ചിരി വരുന്നെനിക്കിതു പതിവല്ലേ-
മഴവെയിലുകള്‍ക്കിടയിലായ് നമ്മള്‍
നനഞ്ഞു നിന്നതും വിയര്‍ത്തുപോയതും!